ഉറക്കം പലയിതലുകളായി
സ്വപ്നങ്ങല്‍ക്കുമേല്‍
വിരിഞ്ഞിറങ്ങും .
പാതി വഴിയോളം
കൂടെനടന്നു ,
പെട്ടെന്ന് അവയെ
വെളിച്ചത്തിന്
ഒറ്റിക്കൊടുക്കും .
കടുക് മണമുള്ള
രാവിലത്തെ തിടുക്കങ്ങളെ
ഓര്‍ക്കാപ്പുറത്ത്
വന്നു കെട്ടിപ്പിടിക്കും ,
ഉറക്കത്തിന്‍റെ
ചതുപ്പില്‍ നിന്നും
തെറിച്ചു പോയഅതേ സ്വപ്നം .
അരികുകള്‍ തേഞ്ഞു പോയ
പഴയ ചില ഓര്‍മ്മകള്‍ പോലെ
അത് ,ഒരുവളെ
ഉമ്മവച്ചു കൊണ്ടേയിരിക്കും ..
Thursday, April 5, 2012
Wednesday, January 25, 2012
വിപരീതം
ഇരുട്ടിനെ അറിയൂ
വെളിച്ചത്തിന്റെ
കൈപ്പട ഉറക്കെ വായിക്കാന്‍
എല്ലാ നിറങ്ങളെയും
ഒറ്റപ്പുതപ്പിലേക്ക്
ചുരുട്ടി മാറ്റുന്ന
നിഴലുകള്‍ക്ക്
അതിനു കഴിയില്ല.
യുദ്ധം ചെയ്യാന്‍
ഒരു
ശത്രു
വേണ്ടതിനാല്‍
ഞാന്‍
പ്രണയിച്ചത്
പോലെ .
വെളിച്ചത്തിന്റെ
കൈപ്പട ഉറക്കെ വായിക്കാന്‍
എല്ലാ നിറങ്ങളെയും
ഒറ്റപ്പുതപ്പിലേക്ക്
ചുരുട്ടി മാറ്റുന്ന
നിഴലുകള്‍ക്ക്
അതിനു കഴിയില്ല.
യുദ്ധം ചെയ്യാന്‍
ഒരു
ശത്രു
വേണ്ടതിനാല്‍
ഞാന്‍
പ്രണയിച്ചത്
പോലെ .
Sunday, August 21, 2011
ജാലകം
ഒരു തണുപ്പിനും
ഉരിച്ചു കളയുവാന്‍ ആകില്ല
തിളച്ചു മറിയാതെ
അടച്ചു വയ്ക്കുന്ന
ചില വേദനകളെ
വെന്ത് വെന്ത് പെരുകുന്ന
അവയിലൂടെയാണ്
പെണ്ണുങ്ങള്‍ യാത്ര പോകുന്നത്
ഉരിച്ചു കളയുവാന്‍ ആകില്ല
തിളച്ചു മറിയാതെ
അടച്ചു വയ്ക്കുന്ന
ചില വേദനകളെ
വെന്ത് വെന്ത് പെരുകുന്ന
അവയിലൂടെയാണ്
പെണ്ണുങ്ങള്‍ യാത്ര പോകുന്നത്
Wednesday, November 11, 2009
Friday, June 12, 2009
ചെരുപ്പ്
തിടുക്കത്തില്‍ ആണെങ്കിലും
തനിയെ തിരഞ്ഞെടുത്ത
ചെരുപ്പാണ്
അളവ് നോക്കാന്‍ വിട്ടുപോയി
സ്വന്തമായപ്പോള്‍ ആണ് അറിഞ്ഞത്
കാലിനു പാകമെയല്ല
വിരലുകളെല്ലാം വെളിയില്‍
നടക്കുമ്പോള്‍ ഇടയ്ക്കെല്ലാം
കാലില്‍നിന്നു തെറിച്ചു
ദൂരേക്ക്
എത്രയിടത്ത്
കല്ലില്‍ തട്ടി വേദനിച്ചു
എന്നും മുറിവും നോവും
കാലുനിറയെ
വ്രണങ്ങളായി
എങ്കിലും
എറിഞ്ഞു കളയാമെന്നു വച്ചാല്‍
ചെരുപ്പില്ലാത്തവളെ
വരാന്തയില്‍ കയറ്റില്ല ആരും
കാലുനിറയെ
ചെളി ഉണ്ടാകുമത്രേ
Sunday, June 7, 2009
Tuesday, May 26, 2009
ഓര്‍മ്മ
ഓര്‍ത്തുപോകുന്നു നിന്നെ ഞാന്‍
വേണ്ടെന്നു
വഴികളൊക്കെ
പിണങ്ങുന്നുവെങ്കിലും
ഇരുളിനൊട്ടും
തടുക്കുവാനാകാതെ
ഇതളിലൂടെ
പ്രഭാതം വരുമ്പോലെ
ഓര്‍ത്തു പോകുന്നു
നിന്നെ ഞാന്‍
വേണ്ടെന്നു
കതകു പൂട്ടുന്നു
വര്‍ഷങ്ങള്‍ എങ്കിലും
പ്രണയമെന്നായിരുന്നോ
പ്രതീക്ഷകള്‍
കനലുനീന്തിക്കടക്കുന്നതിന്‍
പേര്
ചിതറി വീണിവള്‍
പലതായടുക്കുവാന്‍
പതിയെ വന്ന നീ
നിഴലായിരുന്നുവോ!
Subscribe to:
Posts (Atom)