Friday, June 12, 2009

ചെരുപ്പ്


തിടുക്കത്തില്‍ ആണെങ്കിലും

തനിയെ തിരഞ്ഞെടുത്ത

ചെരുപ്പാണ്

അളവ് നോക്കാന്‍ വിട്ടുപോയി

സ്വന്തമായപ്പോള്‍ ആണ് അറിഞ്ഞത്

കാലിനു പാകമെയല്ല

വിരലുകളെല്ലാം വെളിയില്‍

നടക്കുമ്പോള്‍ ഇടയ്ക്കെല്ലാം

കാലില്‍നിന്നു തെറിച്ചു

ദൂരേക്ക്‌


എത്രയിടത്ത്

കല്ലില്‍ തട്ടി വേദനിച്ചു

എന്നും മുറിവും നോവും


കാലുനിറയെ

വ്രണങ്ങളായി

എങ്കിലും

എറിഞ്ഞു കളയാമെന്നു വച്ചാല്‍

ചെരുപ്പില്ലാത്തവളെ

വരാന്തയില്‍ കയറ്റില്ല ആരും

കാലുനിറയെ

ചെളി ഉണ്ടാകുമത്രേ

3 comments:

  1. ചെരുപ്പ് കൊള്ളാം ! ചെരുപ്പുകള്‍ ആരും ആയുഷ്ക്കാലത്തേക്ക് വാങ്ങാറില്ല കാരണം കൂടിയാല്‍ ആറുമാസം തികയ്ക്കാം ഒരു ജോഡി .നിര്ബന്ധമെങ്കില്‍ കുറച്ചു നാള്‍കൂടെ ഉപയോഗിക്കാം .ആയുഷ്ക്കാലത്തേക്ക് ഒരു ചെരുപ്പേ ഉപയോഗിക്കോ എന്നത് മണ്ടത്തരമാണ് അതിനാല്‍ പഴയത് ആക്രിക്ക് കൊടുത്തു പുതിയതൊന്നു വാങ്ങു .കാലില്‍ ഇനിയും ആണികേറാതെ.

    ReplyDelete