മേഘങ്ങള്‍ മിന്നിപെയ്തു തളര്‍ന്ന്
മഴപ്പിന്നല്‍ അഴിക്കാനറിയാതെ
ഒച്ചവച്ചുരുളുംപോള്‍
തട്ടിവീണിരുട്ടിന്‍റെ
നീണ്ട നൂലുകള്‍
കട്ടി തണുപ്പിന്‍
ചൂലും താങ്ങി
കറ്റിറങ്ങുകയത്രേ.
ചതഞ്ഞോരുടല്‍വള്ളിതഴഞ്ഞ്
മെരുങ്ങാതെ
തുറിച്ചു നില്ക്കും വേനല്‍ -
ച്ചെതുമ്പല്‍ ഉരിഞ്ഞിട്ടു
മരങ്ങള്‍ തിരുകുന്നു
കാറ്റിനെ അടിമുടി .
തിളച്ചു തകരാതെ
വഴങ്ങി വഴുതുന്ന
തണുത്ത കള്ളത്തരം
പുതച്ച മഴയാണ്.
ഇരുട്ടത്തൊരിടത്
പുതഞ്ഞു കിടക്കുന്നു ;
പഴക്കമുണ്ടെന്നോര്‍ക്കാന്‍
അടയാളങ്ങള്‍ മാത്രം .
ഇരുട്ടതും കൊണ്ടുപോയ്
ഇലകള്‍ പൊതിഞ്ഞേക്കം
ഇറക്കമിറങ്ങുംപോള്‍
ഒടുവില്‍ മറന്നേക്കാം.
Subscribe to:
Post Comments (Atom)
nalla kvithyanu abhinandanam
ReplyDeleteThis comment has been removed by the author.
ReplyDelete