Monday, April 27, 2009

രാത്രി

നിറയെ ഉള്ളിലും
കണ്ണിലുംകാറ്റിലും
കനലുതന്നെ നീ ,
ഒന്നുകില്‍ കത്തിടും
നെഞ്ചില്‍ അല്ലെങ്കില്‍
ഉലയായി നീറിടും .

സങ്കടങ്ങള്‍ പതുങ്ങുന്ന
കാടിന്റെ
ചിറകില്‍ ഏറി
മടങ്ങുന്ന
പകലിനെ
മെല്ലെ മെല്ലെ
മറക്കുന്ന
രാത്രി നീ .

വയ്യെനിക്ക്‌
മുറിക്കുവാനീ
വലക്കണ്ണികള്‍
എന്നെ
ഇല്ലാതെ
ആക്കിലും,
അത്രമേല്‍
നീ
പുനര്‍ ജനി -
ച്ചെപ്പൊഴോ
എന്റെ ഉള്ളിലെ
ഞാനായി
ജീവനേ .

എന്നെനീ
അറിയുന്നില്ല
എങ്കിലും
ചോരയായ്
പതയുന്നു
നീ
പ്രാണനില്‍ .

രാത്രിയാണ് നീ
കൂരിരുള്‍
ചില്ലയില്‍
പൂക്കുവാന്‍ വന്ന
സങ്കടമാണ്
ഞാന്‍ .

8 comments:

  1. എല്ലാം വയിച്ചു.. നല്ല വാക്കുകളും, അവ ചേര്‍ത്ത വരികളും.

    ReplyDelete
  2. നന്ദി ഇല്ല ;
    സന്തോഷം

    ReplyDelete
  3. "മറക്കുന്ന രാത്രി നീ " എന്നാണോ അതോ "മറയ്ക്കുന്ന രാത്രി നീ... " എന്നാണോ?

    "പൂക്കുവാന്‍ വന്ന സങ്കടമാണ് ഞാന്‍"
    സങ്കടത്തിനു പകരം വേറെന്തെങ്കിലും ആവാം എന്ന് തോന്നുന്നു.. തോന്നല്‍ മാത്രമാണ് കേട്ടോ..

    നന്നായിരുന്നു.. എല്ലാ കവിതകളും.... ആശംസകള്‍...

    ReplyDelete
  4. നല്ലവാക്കുകള്‍ക്ക് നന്ദി ;മറക്കുന്ന എന്നുതന്നെ ആണ്

    ReplyDelete
  5. അടിപൊളി ..ഭാവുകങ്ങള്‍....

    ReplyDelete
  6. "രാത്രിയാണ് നീ
    കൂരിരുള്‍ചില്ലയില്‍
    പൂക്കുവാന്‍ വന്ന
    സങ്കടമാണ് ഞാന്‍ "ആര്‍ദ്രമായ വരികള്‍ .....മനോഹരമായിരിക്കുന്നു ....ആശംസകള്‍

    ReplyDelete
  7. sandarshanathilum abhiprayathilum santhosham;nandi filimpookkalkku;anithaykku;
    aneeshinum

    ReplyDelete